top of page

സാന്ത്വനത്തിന്റെ ചിരകാല സ്വപ്‌നമായിരുന്ന സൗജന്യ ഫിസിയോതെറാപ്പി സെന്റർ, ഒക്ടോബർ 27 ഞായറാഴ്ച നാടിന് സമർപ്പിച്ചു.

27 Oct 2024

സ്ഥാപനത്തിന്റെ ഉദ്ഘാടനം, സ്ഥലം എം. എൽ. എ. ശ്രീ. ഇ. ചന്ദ്രശേഖരൻ നിർവഹിച്ചു.

സാന്ത്വനം കുവൈറ്റ്  സ്പെഷ്യൽ പ്രൊജക്റ്റിന്റെ  ഭാഗമായി സാന്ത്വനത്തിന്റെ നേരിട്ടുള്ള നേതൃത്വത്തിലും നിയന്ത്രണത്തിലുമുള്ള ഈ പ്രൊജക്റ്റ് എല്ലാവിധ സജ്ജീകരണങ്ങളോടും കൂടി പ്രവർത്തന സജ്ജമായി.  


കാസർകോട്ടെ എൻഡോസൾഫാൻ ദുരിതബാധിതർക്കും സമീപപ്രദേശങ്ങളിലെ ഒട്ടനവധി ജനങ്ങൾക്കും വളരെ ഉപകാരപ്രദമാകുന്ന 40 ലക്ഷം രൂപ ചെലവിൽ നിർമ്മാണം പൂർത്തിയാക്കിയ ഈ പദ്ധതി സാന്ത്വന പരിചരണ രംഗത്ത് കാസർഗോഡ്  ജില്ലയിലെ ആദ്യത്തെ ജനകീയ കൂട്ടായ്മയായ കരിന്തളം പാലിയേറ്റിവ് കെയർ സൊസൈറ്റിയുടെ സഹകരണത്തോടെയാണ്  നിർമ്മാണവും അനുബന്ധ പ്രവർത്തന ക്രമീകരണങ്ങളും പൂർത്തിയാക്കിയിരിക്കുന്നത്. സ്ഥാപനത്തിന്റെ ഉദ്ഘാടനം, സ്ഥലം എം. എൽ. എ. ശ്രീ. ഇ. ചന്ദ്രശേഖരൻ അവർകൾ നിർവഹിച്ചു. സാന്ത്വനം കുവൈറ്റ് മുൻ അധ്യക്ഷനും എക്സിക്യൂട്ടീവ് അംഗവുമായ ശ്രീ. രമേശ് കരിക്കൻ സ്വാഗതമാശംസിച്ചു.


കരിന്തളം പാലിയേറ്റിവ് കെയർ സൊസൈറ്റി പ്രസിഡണ്ട് ശ്രീ. കെ.പി. നാരായണൻ, കരിന്തളം പാലിയേറ്റിവ് കെയർ സൊസൈറ്റി ഡയറക്റ്റർ ശ്രീ. ഡോക്ടർ വി. സുരേശൻ, കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബേബി ബാലകൃഷ്ണൻ, പരപ്പ ബ്ലോക്ക്പ ഞ്ചായത്ത്പ്ര സിഡന്റ് ശ്രീമതി എം. ലക്ഷ്മി, കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത് പ്രസിഡന്റ് ശ്രീ. ടി.കെ. രവി, കാസർഗോഡ് ജില്ലാ മെഡിക്കൽ ഓഫീസർ  എ.വി. രാമദാസ്, കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് സൂപ്രണ്ട് ശ്രീ ഡോക്ടർ കെ സുധീപ്, പ്രശസ്ത ചലച്ചിത്രതാരം ശ്രീമതി ചിത്ര നായർ, കാസർഗോഡ് ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി എം. ശകുന്തള, കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് മെമ്പർ  ശ്രീമതി ബിന്ദു ടി.എസ്., കരിന്തളം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടർ മേഘപ്രിയ, കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത്  സെക്രട്ടറി ശ്രീ. ഷെജി തോമസ്, കരിന്തളം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ശ്രീമതി കെ. വിദ്യ തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു. ചടങ്ങിൽ സാന്ത്വനത്തിന്റെ കുവൈറ്റിലെയും നാട്ടിലെയും പ്രവർത്തകരും, അംഗങ്ങളും, നാട്ടുകാരും  സന്നിഹിതരായിരുന്നു.





© 2025 SANTHWANAMKUWAIT

bottom of page